മുരിങ്ങ ഇല കറി

Copy Icon
Twitter Icon
മുരിങ്ങ ഇല കറി

Description

ചൂട് ചോറിന് കൂട്ടാൻ പറ്റിയ പോഷക സമൃദ്ധമായ മുരിങ്ങ ഇല കറി 

Cooking Time

Preparation Time :15 Min

Cook Time : 15 Min

Total Time : 30 Min

Ingredients

Serves : 7
 • 3 sprig മുരിങ്ങ ഇല


 • 4-5 nos ഉള്ളി


 • 1-2 tsp എണ്ണ


 • 1/4 tsp കടുക്


 • 1 tsp കാശ്മീരി ചില്ലി പൗഡർ


 • 1/4 tsp മഞ്ഞൾ പൊടി


 • 1/4 tsp ജീരകം


 • 2 nos വെളുത്തുള്ളി


 • 1/2 nos തേങ്ങ

Directions

 • മുരിങ്ങ ഇല നന്നായി കഴുകി ഇല അടർത്തി മാറ്റി വക്കുക.
 • ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂട് ആകുമ്പോൾ കടുക് പൊട്ടിക്കുക. ഉള്ളി ഇട്ട് വഴറ്റുക. ഇതിലേക്ക് മുരിങ്ങ ഇല ചേർത്ത് ഇളക്കുക. ഒരു നുള്ള് മഞ്ഞൾ പൊടി ചേർക്കുക. 2-3മിനിറ്റ് കൊണ്ട് ഇല വേവും.ഇതിലേക്ക് കാശ്മീരി മുളക് പൊടി ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക
 • ഇതിലേക്ക് തേങ്ങ, മഞ്ഞൾ പൊടി, ജീരകം, വെളുത്തുള്ളി, വറ്റൽ മുളക് എന്നിവ നന്നായി അരച്ചത് ചേർക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കുക. ഒന്ന് ചൂടാക്കുക. തിളക്കരുത്. തിളച്ചാൽ തേങ്ങ പിരിഞ്ഞ് പോകും. രുചികരമായ മുരിങ്ങ ഇല കറി റെഡി