ഗോപി മഞ്ചൂരിയൻ

Copy Icon
Twitter Icon
ഗോപി മഞ്ചൂരിയൻ

Description

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു രുചികരമായ ഒരു recepe 

Cooking Time

Preparation Time :15 Min

Cook Time : 25 Min

Total Time : 40 Min

Ingredients

Serves : 6
 • 200 gms കാളീഫ്ലവർ


 • 2 tsp ജിൻജർ ഗാർലിക് പേസ്റ്റ്


 • 1/2 cups മൈദ


 • 4 tsp കോൺഫ്ലോർ


 • 1 tsp കാശ്മീരി മുളക് പൊടി


 • 1/2 tsp കുരുമുളക് പൊടി


 • 1-2 tsp oil, fry ചെയ്യാനുള്ള എണ്ണ ആവശ്യത്തിന്


 • 1 nos capsicum


 • 1 nos സവാള വലുത്


 • 2 tsp സോയ sauce


 • 2-3 tsp ടൊമാറ്റോ sauce


 • 1/2 cups മല്ലിയില

Directions

 • ആദ്യം തന്നെ cauliflower നന്നായി കഴുകി അടർത്തി വക്കുക. കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് 2മിനുട്ട് തിളപ്പിച്ച്‌ വെള്ളം drain ചെയ്യുക. ഇനി മൈദ 3സ്‌പൂൺ കോൺഫ്ലോർ ഉപ്പ് 1 സ്പൂൺ ജിൻജർ ഗാർലിക് പേസ്റ്റ് kashmiri chillipowder എന്നിവ കുറച്ച് വെള്ളം ഒഴിച്ച് പേസ്റ്റ് ആക്കുക. ഒത്തിരി ലൂസ് ആകരുത്. ഈ പേസ്റ്റ് കാളീഫ്ലവറിൽ തേച്ചു പിടിപ്പിച്ചു അര മണിക്കൂർ ഇരിക്കട്ടെ.
 • ഇനി അര മണിക്കൂറിന് ശേഷം കാളീഫ്ലവർ ഫ്രൈ ചെയ്ത് എടുക്കുക. ഫ്രൈ ചെയ്യുമ്പോ അടിയിൽ പിടിക്കരുത്. എണ്ണ നന്നായി ചൂടായതിനു ശേഷം മാത്രം കാളീഫ്ലവർ iduka. ഇത് നമ്മുക്ക് മാറ്റി വെക്കാം.
 • ഇനി ഒരു pan എടുത്ത് 1-2ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള ജിൻജർ ഗാർലിക് പേസ്റ്റ് എന്നിവ ചേർത്ത് ഇളക്കുക. ഒരു മിനിറ്റ് കഴിയുമ്പോൾ square ayi അരിഞ്ഞ capsicum ചേർത്ത് ഇളക്കുക. ഇത് ഒന്ന് വാടി വരുമ്പോൾ കുരുമുളക് പൊടി ചേർത്ത് കൊടുക്കണം. ഇനി സോയ sauce ടൊമാറ്റോ sauce എന്നിവ ചേർത്ത് ഇളക്കുക. പാനിന്റെ അടിയിൽ പിടിക്കാതെ നോക്കണം. ഒരു സ്പൂൺ കോൺഫ്ലോർ ഒരു കപ്പ്‌ തണുത്ത വെള്ളത്തിൽ കട്ടയാകാതെ കലക്കി ഇതിലേക്ക് ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക നന്നായി ഇളക്കി കൊടുക്കണം. കട്ടയാകരുത്. കുറുകി വരുമ്പോൾ തീ off ചെയ്യുക....
 • നമ്മുടെ fry ചെയ്തു വച്ചിരിക്കുന്ന കാളീഫ്ലവർ ഈ ഗ്രേവിയിലേക് ചേർത്ത് mix ചെയ്യുക. ചെറുതായി അരിഞ്ഞ മല്ലി ഇല വിതറുക. ചപ്പാത്തി പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന സ്വാദിഷ്ടമായ ഗോപി മഞ്ചൂരിയൻ ready.