പാവയ്ക്കാ പച്ചടി

Copy Icon
Twitter Icon
പാവയ്ക്കാ പച്ചടി

രുചികരമായ ഒരു പാവയ്ക്കാ recepe  

Cooking Time

Preparation Time :10 Min

Cook Time : 15 Min

Total Time : 25 Min

Ingredients

Serves : 7
  • 1 nos പാവയ്ക്കാ ചെറുത്


  • 1 nos സവാള


  • 1 piece ഇഞ്ചി ചെറിയ കഷ്ണം -ചെറുതായി അരിഞ്ഞത്


  • 1 nos പച്ചമുളക്


  • 2 tsp വെളിച്ചെണ്ണ


  • 1/4 tsp കടുക്


  • 3 tsp തേങ്ങ


  • 1 pinch ജീരകം (optional)


  • 3-4 nos ഉള്ളി


  • 300 ml കട്ടത്തൈര്


  • 1 sprig കറിവേപ്പില

Directions

  • ആദ്യം തന്നെ പാവയ്ക്കാ കഴുകി ചെറുതായി കൊത്തി അരിഞ്ഞു വക്കുക. നിങ്ങൾക് കയ്പ്പ് ഒട്ടും ഇഷ്ടം ഇല്ല എങ്കിൽ മാത്രം പാവയ്ക്കാ ഒന്ന് പിഴിഞ്ഞ് എടുക്കുക. ഞാൻ പിഴിഞ്ഞ് എടുക്കാറില്ല.
  • ഒരു pan എടുത്തു ചൂട് ആകുമ്പോൾ അതിൽ ഒരു സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. ഇഞ്ചി ചേർക്കുക. സവാള ചെറുതായി വഴന്നാൽ പാവയ്ക്കാ ചേർത്തിളക്കി ഉപ്പ് ചേർത്ത് മൂടി വക്കുക. 2-3മിനിറ്റ് കൊണ്ട് പാവയ്ക്കാ വേവും. ഇടയ്ക്കു ഇളക്കി കൊടുക്കണം.
  • ഇനി അരപ്പ് തയാറാക്കാം. തേങ്ങ,രണ്ട് ഉള്ളി, ജീരകം, പച്ചമുളക് ഇവ കുറച്ചു വെള്ളം ചേർത്ത് നന്നായി arakkuka.
  • ഇനി പാവയ്ക്കാ ഇപ്പോൾ വേവ് ആയിട്ടുണ്ട്. ഇതിലേക്ക് ഈ അരപ്പ് ചേർക്കുക. ഇളക്കുക. ചെറുതായി വേണമെങ്കിൽ ഒന്ന് ചൂടാക്കാം. ചൂടാക്കി ഇല്ലെങ്കിലും കുഴപ്പമില്ല.
  • ഇനി കട്ട തൈര് ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. കടുക് ചത ച്ചത് ഇതിൽ ചേർക്കുക. തൈര് ഒഴിച്ചതിന് ശേഷം ചൂടാക്കരുത്.
  • ഇനി നമ്മുക്ക് താളിക്കാം. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ ഉള്ളി ഇട്ട് മൂപ്പിക്കുക. വറ്റൽ മുളക് കറി വേപ്പില എന്നിവ ഇട്ട് മൂക്കുമ്പോൾ തീ ഓഫ്‌ ചെയാം. ഇനി ഇത് നമ്മുടെ കറിയിൽ ചേർക്കുക. ഇളക്കുക. കുറച്ചു നേരം അടച്ചു വക്കണം. സ്വാദിഷ്ടമായ പാവയ്ക്കാ പച്ചടി തയാർ.