Cheese n' Maringue with Strawberry Sauce *******************************************

Copy Icon
Twitter Icon
Cheese n' Maringue with Strawberry Sauce
*******************************************

Description

ടേസ്റ്റി ആയ ഒരു ഡെസേർട് ആണിത് അതിനാവിശ്യമായത്:

Cooking Time

Preparation Time :25 Min

Cook Time : 40 Min

Total Time : 1 Hr 5 Min

Ingredients

Serves : 1
  • മുട്ട - 4


  • ക്രീം ചീസ് - 2 കപ്പ്


  • പഞ്ചസാര - 1 1/2 കപ്പ്


  • പാൽ - 1 കപ്പ്


  • മെൽറ്റട് ബട്ടർ - 1/4 കപ്പ്


  • മൈദ - 1/4 കപ്പ്


  • പഞ്ചസാര പൊടി - 1/4കപ്പ്


  • സ്ട്രോബറി ക്രഷ് - 1 കപ്പ്

Directions

  • മുട്ടയുടെ വെള്ളയും മഞ്ഞയും വെവേറെ ആക്കി രണ്ടു ബൗളിൽ വെക്കണം.
  • ഒരു ബൗളിൽ ചീസിട്ടു എഗ്ഗ് ബീറ്റർ കൊണ്ട് നന്നായി അടിക്കുക. അതിലേക്ക് പഞ്ചസാരയിട്ടു വീണ്ടും അടിക്കുക. ശേഷം മുട്ടയുടെ മഞ്ഞയിട്ടു അടിച്ചു പതപ്പിച്ചു അതിലേക്ക് മൈദ കുറേശ്ശെ ഇട്ടു മിക്സാക്കുക. ശേഷം പാൽ ഒഴിച്ചു വീണ്ടും അടിക്കുക.
  • ഇതൊരു ഗ്ലാസ് ബൗളിലേക്ക് ഒഴിച്ചു പ്രീഹീറ്റ് ചെയ്ത ഓവനിൽ 200'C ൽ 15 മിനിറ്റ് ബേക്ക് ചെയ്യുക.
  • ഓവനിൽ വെക്കുമ്പോൾ ട്രേയിൽ കുറച്ചു വെള്ളം വെച്ചു അതിൽ ചീസ് കേക്ക് ബൗൾ വെക്കുക.
  • ഈ സമയം മുട്ട വെള്ള അടിച്ചു പതപ്പിക്കുക. നന്നായി പതഞ്ഞു വരുമ്പോൾ പഞ്ചസാര പൊടി ചേർത്ത് വീണ്ടും അടിച്ചു പതഞ്ഞു വരണം. ഈ മെറിങ്ങ് ബേക്ക് ചെയ്ത ചീസ് കേക്കിനു മുകളിൽ സ്പൂൺ കൊണ്ടോ പൈപ്പിങ്ങ് ബേഗ് കൊണ്ടോ ടോപ്പിങ് ചെയ്ത ശേഷം വീണ്ടും പത്തു മിനിറ്റ് ബേക്ക് ചെയ്യണം. മെറിങ്ങ് മുകളിൽ ലൈറ്റ് ബ്രൗൺ കളറായാൽ പുറത്തെടുത്ത് ചൂടാറാനായി വെക്കുക. നല്ല സോഫ്റ്റ് ആയിരിക്കും മെറിങ്ങ്.
  • ശേഷം ഫ്രിഡ്ജിൽ തണുക്കാനായി വെക്കുക.
  • തണുത്ത ശേഷം മുറിച്ചു സേർവിങ്ങ് പ്ലേറ്റിലേക്ക് മാറ്റി മുകളിൽ സ്ട്രോബറി സോസ് സ്പ്രെഡ് ചെയ്തു സേർവ് ചെയ്യാം.